എന്തുകൊണ്ട് മോഹൻലാൽ തെറ്റുതിരുത്താൻ തയ്യാറാകാത്തത്‌, വിജയ് ബാബു രാജിവെക്കണം ഗണേഷ് കുമാർ

   
 

മലയാള സിനിമ താരസംഘടനയായ അമ്മ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എംഎൽഎയും നടനുമായ ഗണേഷ് കുമാർ.

ഇടവേള ബാബുവിനെ പരാമർശം ഞെട്ടലുണ്ടാക്കി എന്നും ഗണേഷ് പറഞ്ഞു. അമ്മ ഒരു ക്ലബ്‌ അല്ല എന്നും ചാരിറ്റബിൾ സൊസൈറ്റി ആണെന്നും ഗണേഷ് കുമാർ പറഞ്ഞു, ചാരിറ്റബിൾ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടെ എന്നും ഗണേഷ് കുമാർ പറഞ്ഞു.

ഈ പരാമർശം പിൻവലിച്ച് ഇടവേളബാബു മാപ്പ് പറയണം, ആരോപണവിധേയരായ വിജയ് ബാബു ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബുവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു എന്ന ആരോപണവുമുണ്ട്, അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം എന്നും അവർ പറഞ്ഞ വിഷയത്തിൽ അമ്മ മറുപടി നൽകണമെന്നും ഗണേഷ് പറയുന്നുണ്ട്.

 

വിജയ് ബാബു 8 ക്ലബ്ബുകളിൽ അംഗമാണ്, അവിടെയൊന്നും നടപടി എടുത്തില്ല എന്ന് പറയുന്നത് ആർക്ക് വേണ്ടിയാണെന്നും ഗണേഷ് കുമാർ ചോദിച്ചു. ഷമ്മി തിലകൻ പറഞ്ഞ പല കാര്യങ്ങളിലും ഞാൻ യോജിക്കുന്നു. താൻ കത്ത് നൽകിയപ്പോഴും അദ്ദേഹം മറുപടി നൽകിയിട്ടില്ല. ഇതു സംബന്ധിച്ച് മോഹൻലാലിന് കത്തെഴുതും.

ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡണ്ടന്റായ മോഹൻലാലിന് അതു തിരുത്താമായിരുന്നു തിരുത്തൽ തയ്യാറായില്ല അതുകൊണ്ടാണ് ഇങ്ങനെയൊരു വിഷയത്തിൽ പ്രതികരിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു. ദിലീപ് രാജി വെച്ചത് പോലെ വിജയ്ബാബുവും രാജിവെക്കണം നടപടിക്രമങ്ങൾ എല്ലാവർക്കും ബാധകം ആണെന്നും അദ്ദേഹം പറഞ്ഞു.

 

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *