മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്. താരത്തിന്റെ വ്യത്യസ്തമായ ശൈലിയും, സംസാരരീതിയും ശബ്ദവുമെല്ലാം മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല വിഷയങ്ങളെക്കുറിച്ച് അഭിമുഖം നടത്തുവാനും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
തന്റെ ഇനിയുള്ള സിനിമകളെക്കുറിച്ചും, കരിയറിനെ കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബിഹൈന്റ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
സിനിമയില്ലെങ്കിലും ഞാൻ വേറെ വഴി കണ്ടു വെച്ചിട്ടുണ്ടെന്നും, ഞാൻ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി നല്ല കണ്ടന്റ് ചെയ്യും, നമ്മുടെ ചാനൽ ആകുമ്പോൾ നമ്മളല്ലേ രാജാവ് നമ്മുക്ക് ഇഷ്ട്ടമുള്ള കണ്ടന്റ് ഉണ്ടാക്കാം എന്നും, ലോകപ്രസിദ്ധ വരെ ആകാമെന്നും താരം പറയുന്നുണ്ട്. സിനിമയിലാണെങ്കിൽ ബാക്കിയുള്ളവരുടെ വിളികേൾക്കാൻ നിൽക്കണമെന്നും, പലരുടെയും താളത്തിനനുസരിച്ച് തുള്ളേണ്ടി വരുമെന്നും. തന്റെ വാല്യൂസ് കളഞ്ഞ് ഇതിനൊന്നും താരം നിൽക്കുകയില്ല എന്നും ഗായത്രി പറയുന്നുണ്ട്. മാഹി എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.