പ്രിയതമന് പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി പ്രിയതാരം.മലയാളത്തിന്റെ പ്രിയ നടിയാണ് ശ്വേതാമേനോൻ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ശ്വേത മേനോൻ നമ്മളെ കയ്യിൽ എടുത്തിട്ടുണ്ട് അവതാരകയായും മോഡലിംഗ് രംഗത്തും അഭിനേത്രി എന്ന നിലയിലും തിളങ്ങി നിന്ന താര സുന്ദരിയാണ് ശ്വേതാ മേനോൻ.
ഇപ്പോൾ തന്റെ ഭർത്താവായ ശ്രീവത്സൻ മേനോന് പിറന്നാൾ ദിനത്തിൽ ജീപ്പിന്റെ പ്രീമിയം എസ്‌യുവി സമ്മാനമായി നൽകിയിരിക്കുകയാണ് ശ്വേതാ മേനോൻ.32.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. ജീപ്പ് മെറിഡിയൻ നിരയിലെ ഏറ്റവും ഉയർന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണ് ശ്വേതാമേനോൻ ഭർത്താവിന് സമ്മാനമായി നൽകിയത്.
കൊച്ചിയിലെ ജീപ്പ് ഡീലർഷിപ്പായ പിനാക്കിൾ ജീപ്പിൽ ഒരുമിച്ച് എത്തിയാണ് ഇരുവരും വാഹനം സ്വന്തമാക്കിയത്.
ഈ പുതിയ വാഹനം സ്വന്തമാക്കുന്നതിന്റെ സന്തോഷം ശ്വേതാ മേനോൻ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണപ്പർ ആയിരുന്നു ശ്വേതാമേനോൻ. മമ്മൂട്ടിയുടെ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 100 ഡിഗ്രി സെൽഷ്യസ്, കളിമണ്ണ്, രതിനിർവേദം, കയം, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സോൾട്ട് ആൻഡ് പെപ്പർ, ഇത്രമാത്രം മറ്റുപല അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് സീസൺ വണ്ണിൽ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ശ്വേതാ മേനോൻ.