Press "Enter" to skip to content

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി വീണ്ടും സാധിക

അഭിനയത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനാണ് ഇന്ന് മിക്ക യുവ നടിമാരും ശ്രമിക്കുന്നത്, ഫോട്ടോ ഷോട്ടുകളിലൂടെയും വീഡിയോകളിലൂടെയും ഇപ്പോൾ അവർ ശ്രദ്ധേയമാവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്ക് ബ്രാൻഡിങും പ്രമോഷൻസും ഫോട്ടോഷൂട്ട് കളും നല്ല രീതിയിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയായ താരമാണ് സാധിക വേണു ഗോപാൽ.

സിനിമകളുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സാധിക പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മജന്ത നിറത്തിലുള്ള സാരി ഉടുത്തുകൊണ്ടുള്ള സാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ബി ആർട്ടിസ്റ്റാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റോസ് ആൻസിന്റെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പിന് പിന്നിൽ.

2012ൽ  പുറത്തിറങ്ങിയ ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്, ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധേയയായത് പിന്നീട് നിരവധി സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. കലികാലം, എം എ എൽ മണി പത്താം ക്ലാസ്സും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ഞു മറിയം ജോസ് ആണ് താരത്തിന്റെതായി അവസാനമായ് ഇറങ്ങിയ ചിത്രം. മോഹൻലാൽ ചിത്രം ആറാട്ടിലും ശ്രദ്ധേയമായ ഒരു വേഷം സാധിക ചെയ്തിരുന്നു.

More from EntertainmentMore posts in Entertainment »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *