ഇന്റർവ്യൂ ഉണ്ടാകില്ല, കുറച്ചുനാൾ വീട്ടിൽ നല്ലകുട്ടിയായി ഇരിക്കണം ധ്യാൻ ശ്രീനിവാസൻ

മലയാളികൾക്ക് സുപരിചിതയായ നടനാണ് ധ്യാൻ ശ്രീനിവാസൻ. അടുത്തിടെ ധ്യാൻ പല മാധ്യമങ്ങൾക്കും അഭിമുഖങ്ങളും നൽകിയിരുന്നു ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച രസകരമായ നിമിഷങ്ങളാണ് അദ്ദേഹം ഇന്റർവ്യൂവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിലെ പല പരാമർശങ്ങളും വിവാദത്തിലേക്ക് വഴിവെക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുറച്ചുനാളത്തേക്ക് അഭിമുഖം കൊടുക്കുന്നില്ലയെന്ന് തുറന്നു പറഞ്ഞത്.

പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ വിശേഷങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുന്നതിനിടയിലാണ് ഇക്കാര്യം ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
” ഇനി അഭിമുഖം കൊടുക്കേണ്ട എന്നാണ് വീട്ടിൽ നിന്നുള്ള മുന്നറിയിപ്പ് എന്നും, അച്ഛൻ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടിൽ നിൽക്കണം ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതം ആയിരിക്കും അഭിമുഖങ്ങളും അടുത്ത് ഒന്നും ഉണ്ടാകില്ല എന്നും കാരണം പുതിയ സിനിമകളൊന്നും അ ടുത്ത് റിലീസ് ആകാൻ ഇല്ല.

ഞാൻ ഇന്റർവ്യൂ കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കുടുംബക്കാരുടെ ആവശ്യം ഇങ്ങനെ പോയാൽ കുടുംബക്കാരെ മുഴുവൻ നാറ്റിക്കും എന്നൊരു പേടിയും അവർക്കുണ്ട്. വാട്സ്ആപ്പ് ഫാമിലി ഗ്രൂപ്പിൽ നിന്നും ഞാനിപ്പോൾ പുറത്താണ്, കുറച്ചുദിവസം കഴിയുമ്പോൾ അവരെന്നെ ചേർക്കും അപ്പോൾ നല്ലകുട്ടിയായി ഇരിക്കാം എന്ന് വിചാരിക്കുന്നു അതുകൊണ്ടാണ് ഇനി അഭിമുഖം വേണ്ടെന്ന് തീരുമാനിച്ചത് എന്നും ധ്യാൻ പറയുന്നുണ്ട്. ഇനി ത്രയം എന്ന സിനിമ റിലീസാകാൻ ഉണ്ട്. ഇനി സോളോ ഇന്റർവ്യൂ ഉണ്ടാകില്ലെന്നും ഗ്രൂപ്പിൽ മാത്രമേ ഇന്റർവ്യൂ നൽകുമെന്നും ധ്യാൻ പറയുന്നുണ്ട്.