ആരാധകരുടെ എന്നും പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ മകൻ നീൽ കിച്ലുവിനെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് താരം. “നീൽ കിച്ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയ ത്തുടിപ്പും ” എന്ന തലക്കെട്ടോടു കൂടി നീലു നൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി കാജൽ അഗർവാൾ പങ്കു വെച്ചിട്ടുള്ളത്.കീർത്തി സുരേഷ്, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങൾ ആണ് കാജലിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
ഏപ്രിൽ 19നായിരുന്നു നീൽ ജനിച്ചത്. 2020 ഒക്ടോബർ 30നാണ് കാജൽ അഗർവാളും ഗൗതം കിച്ലുവും വിവാഹിതരായത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. തെന്നിന്ത്യൻ ഭാഷയിൽ തിളങ്ങിയ താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. മഗധീരയിലെ കാജളിന്റെ അഭിനയം ആരാധകർ ഒരിക്കലും മറന്നുകാണില്ല. ദുൽക്കറിനൊപ്പമുള്ള ഹേ സിനാമിക, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് താരത്തിന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമാകുമെന്നാണ് കാജൽ അഗർവാൾ പറഞ്ഞത്.