മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്ന താരസുന്ദരി ആയിരുന്നു ലിസി. എന്നാൽ ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി ലിസിയുടെ മകൾ കല്യാണി പ്രിയദർശൻ മലയാളസിനിമയായിൽ മാറി കഴിഞ്ഞു.
അമ്മയും മകളും ഒരുമിച്ച് ഒരു ഷോറൂം ഉദ്ഘാടനത്തിനെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. കൊച്ചിയിലെ സ്കീൻ ലാബ് ഇന്ത്യയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് ഇരുതാരങ്ങളും എത്തിയത്. വർഷങ്ങൾക്കു ശേഷം ലിസിയും കല്യാണിയും ഒന്നിച്ച് എത്തിയ പ്രോഗ്രാമായിരുന്നു ഇത്. നിരവധി ആരാധകർ ആണ് ഇവരുടെ വീഡിയോയ്ക്ക് കമന്റ് നൽകുന്നത്. ഇതുവരെയും ഒന്നിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, അമ്മയെ പോലെ തന്നെ മകളും വളരെ സുന്ദരി ആണെന്നുള്ള കമന്റുകളും ആരാധകർ നൽകുന്നുണ്ട് . സംവിധായകൻ പ്രിയദർശനമായുള്ള വിവാഹശേഷം ലിസി സിനിമയിൽ നിന്ന് വിട്ടു മാറിയിരുന്നു.ലിസി ഇനി വീണ്ടും അഭിനയത്തിലേക്ക് വരുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
കൈ നിറയെ ചിത്രങ്ങളുമായി കല്യാണി ഇപ്പോൾ തിരക്കിലാണ് . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കല്യാണി കാഴ്ചവെച്ചത്, കൂടാതെ ബ്രോ ഡാഡി, മരയ്ക്കാർ അറബിക്കടലിലെ സിംഹം, വരനെ ആവശ്യമുണ്ട് കൂടാതെതന്നെ തെന്നിന്ത്യൻ ഭാഷകളിലായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് കല്യാണി ഇപ്പോൾ.