കമലഹാസന്റെ പേരിൽ ക്ഷേത്രം പണിയാനൊരുങ്ങി ആരാധകർ

കമലഹാസന്റെ പേരിൽ ക്ഷേത്രം പണിയാനൊരുങ്ങി ആരാധകർ. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന് ഒരു ക്ഷേത്രം പണിയണമെന്ന ആരാധകരുടെ തീരുമാനത്തിന് ഒടുവിലാണ് ഇങ്ങനയൊരു പദ്ധതിക്കായി തുടക്കമിടുന്നത്. ബോക്സ് ഓഫീസിൽ തിളക്കമാർന്ന വിജയം നേടി വിക്രം മുന്നേറിയതോടുകൂടി ക്ഷേത്ര പ്രവർത്തനങ്ങൾ വേഗത്തിലാക്കി കഴിഞ്ഞു. പണിയുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി കമൽ ഹാസന്റെ ആരാധക സംഘം താരത്തിന് ക്ഷണക്കത്ത് നൽകി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കമലഹാസന്റെ ഏറ്റവും ചിത്രം വിക്രം ബോക്സുകൾ കീഴടക്കി ഇപ്പോൾ മുന്നേറുകയാണ്. വിക്രം റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോൾ ഏകദേശം 300 കോടി ക്ലബ്ബിൽ ഇതിനോടകം തന്നെ ചിത്രം നേടിയിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്ന് 140 കോടി രൂപയുടെ കളക്ഷനാണ് ഈ ചിത്രത്തിന് ലഭിച്ചത്.സൂപ്പർ ഹിറ്റ് ചിത്രം ബാഹുബലിയെക്കാൾ റെക്കോർഡ് കളക്ഷൻ നേടാൻ വിക്രത്തിന് സാധിച്ചു. ചിത്രത്തിൽ കമൽഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയ വമ്പൻ താര നിരയും അണിനിരക്കുന്നുണ്ട്.ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്.രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് നിർമ്മിച്ചത്.

Leave a Comment