55 വയസ്സിലും അസാമാന്യമായ മെയ് വഴക്കമായി ലിസി, യോഗ ദിനത്തിൽ വീഡിയോ പങ്കു വെച്ച് പ്രിയ താരം

രാജ്യന്തര യോഗ ദിനത്തിൽ യോഗ വീഡിയോ പങ്കുവെച്ച് നടി ലിസി. യോഗ ചെയ്യുന്ന ദൃശ്യങ്ങളാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലിസി പങ്കുവെച്ചിരിക്കുന്നത്. യോഗ നിങ്ങളുടെ ജീവിതം മാറ്റി മറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി പറയുന്നുണ്ട്. 55 വയസ്സിലും ഞെട്ടിക്കുന്ന മെയ്‌ വഴക്കമാണ് താരത്തിന്റേത് എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ. നിരവധി പേരാണ് വീഡിയോക്ക് കമന്റുകൾ നൽകുന്നത്. ഈയടുത്ത് മകൾ കല്യാണി പ്രിയദർശനുമായി ഉദ്ഘാടന വേദിയിൽ ഇരുതാരങ്ങളും എത്തിയിരുന്നു. ചെന്നൈയിലാണ് ലിസി ഇപ്പോൾ താമസിക്കുന്നത്.

എൺപതുകളിൽ ഒരു കാലത്ത് തിളങ്ങിനിന്ന താരങ്ങളായിരുന്നു ലിസി. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളുടെ കൂടെ ഒരുപാട് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ബോയിങ് ബോയിങ്, ധിം തരികിട തോം, ആത്മബന്ധം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സിബിഐ ഡയറിക്കുറിപ്പ്, മുത്താരം കുന്ന് പി. ഒ, ഹലോ മൈ ഡിയർ റോങ് നമ്പർ, താളവട്ടം, മനു അങ്കിൾ, ചെപ്പ്, നിറക്കൂട്ട്, നായർ സാബ് തുടങ്ങിയ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.
സംവിധായകനായ പ്രിയദർശൻ ആയിരുന്നു ലിസിയുടെ ഭർത്താവ്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. മകൾ കല്യാണി യുവ നടികളിൽ ഒരാളാണ്. മകൻ സിദ്ധാർഥ് വി എഫ് എക്സിലേക്കായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.