അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിൽ നിന്ന് കോടികൾ തൂത്തുവരുമ്പോൾ, ഒന്നും ചെയ്യനാകാതെ മലയാള സിനിമ. 2022 ൽ ആദ്യ ത്തെ 6 മാസം പിന്നിടുമ്പോൾ റിലീസ് ചെയ്യപ്പെട്ട 70 സിനിമകളിൽ ഏറ്റവും മികച്ചത് മലയാളത്തിൽ നിന്ന് എട്ടു സിനിമകൾ മാത്രമായിരുന്നു.
അമൽനീരദ് മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു . പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ ഹൃദയമാണ് ബോക്സ് ഓഫീസുകൾ കീഴടക്കിയ അടുത്ത ചിത്രം, ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
എഡി ഗിരീഷ് സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രമാണ് അടുത്ത ചിത്രങ്ങളിലൊന്ന്. അനശ്വര രാജൻ, മമിത ബൈജു, അർജുൻ അശോകൻ,തുടങ്ങിയ താരനിര ചിത്രത്തിൽ വേഷമിടുന്നുണ്ട്. അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ട്വിന്റി വൺ ഗ്രാംസാണ് തീയേറ്ററിൽ വിജയം നേടിയ മറ്റൊരു ചിത്രം.
പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലിറങ്ങിയ ജനഗണമന അടുത്ത വിജയചിത്രം. നവ്യാനായർ നായികയായ ഒരുത്തി എന്ന ചിത്രം തീയേറ്ററിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ഇന്ദ്രൻസ് ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഉടൻ എന്ന ചിത്രവും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിനും തീയേറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.