ഗായിക മഞ്ജരി വിവാഹിതയാകുന്നു

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ, നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം നടക്കുന്നത് ചടങ്ങുകൾക്കുശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ വിദ്യാർഥികൾക്കൊപ്പം വിരുന്ന് സൽക്കാരവും ഉണ്ടാകും. മസ്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് ജെറിനും മഞ്ജരിയും, ഇവരുടെ ഈ സുഹൃത്ത് ബന്ധം ആണ് ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ എ ച്ച് ആർ മാനേജറാണ് ജെറിൻ.

വിവാഹത്തിനു മുന്നോടിയായി മെഹിന്ദി ഇടുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മഞ്ജരി ഈ കാര്യം അറിയിച്ചത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരകുരുവിക്ക് എന്ന് തുടങ്ങുന്ന ഗാനമാലപിച്ചു കൊണ്ടാണ് പിന്നണി ഗാന രംഗത്ത് മഞ്ജരി തുടക്കം കുറിച്ചത്. ആദ്യ ഗാനം തന്നെ ജന ഹൃദയങ്ങൾ കീഴടക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ആൽബങ്ങളിലൂടെ മഞ്ജരി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. 2005ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും താരം നേടിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്നു മഞ്ജരി. അനാർക്കലിയിലെ ആ ഒരുത്തി, പിണക്കമാണോ, ആറ്റിൻകരയോരത്ത്, ആലിലയും എന്ന് തുടങ്ങുന്ന നിരവധി ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്.