മാസ് സിനിമകളിലൂടെ ആരാധകരെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രിയ താരം.
സുരേഷ് ഗോപിയെ നായകനാക്കി പുറത്തിറങ്ങിയ ന്യൂസ് എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് സംവിധാനം രംഗത്തേക്ക് എത്തുന്നത്. പിന്നീട് അങ്ങ് ഹിറ്റ് സിനിമകളിലൂടെയാണ് ഷാജി കൈലാസ് ശ്രദ്ധേയനാകുന്നത്.നാട്ടുരാജാവ്, നരസിംഹം, അലിഭായ്, താണ്ഡവം, റെഡ് ചില്ലിസ്, തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാലിൻറെ വീണ്ടുമൊരു മാസ് ചിത്രവുമായി വീണ്ടും എത്തുമോ എന്ന ചോദ്യത്തിന്, അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ.
മോഹൻലാലുമായി താനൊരു ചിത്രം ചെയ്തിട്ടുണ്ടെന്നും, എലോൺ എന്നാണിതിന്റെ പേരെന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ഒരു മാസ് ആക്ഷൻ ചിത്രം അല്ലെന്നും കോവിഡ് സമയത്ത് ഒരു ഫ്ലാറ്റിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രമെന്നും അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മാസം ഒ ടി ടി റിലീസ് ആയിട്ട് ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക.
എന്നാൽ മോഹൻലാലിനെ നായകനാക്കി ഒരു മാസ്സ് ആക്ഷൻ ചിത്രം സംവിധാനം ചെയ്യാനായി അദ്ദേഹം ഒരുങ്ങുന്നുണ്ട് എന്നും നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ജിനു എബ്രഹാമിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നല്ലൊരു തിരക്കഥ ഒത്തു വന്നാൽ സിനിമ ചെയ്യാനൊന്നും ഷാജി കൈലാസ് പറഞ്ഞു. നല്ലൊരു എനർജറ്റിക് സിനിമയാകണം എന്നാൽ മാത്രമേ തനിക്ക് എനർജി ഫീൽ വരുവൊള്ളുവെന്നും അദ്ദേഹം പറയുന്നുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച ഒരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. പക്കാ മാസ്സ് ആക്ഷൻ ചിത്രമാണ് പൃഥ്വിരാജിന്റെ കടുവ.