തെന്നിന്ത്യൻ ആരാധകർക്കും മലയാളികൾക്കും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മേഘ്ന രാജ്. മകൻ റയാനുമൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി ആണ് മേഘ്ന ഇത്തവണ എത്തിയിരിക്കുന്നത്. മകനെ അമ്മ എന്നുവിളിപ്പിക്കാൻ പഠിപ്പിക്കുമ്പോൾ, മൂന്നു തവണ അമ്മ എന്ന് പറഞ്ഞതിനുശേഷം മകൻ പിന്നീട് അപ്പ എന്നാണ് റയാൻ അവസാനം പറഞ്ഞത്. ഒത്തിരിനേരം ആലോചിച്ചിട്ടാണ് റയാൻ അമ്മ എന്നു പറയുന്നതിനു പകരം അപ്പാ എന്ന് പറയുന്നത്. ഇതിനോടകംതന്നെ മകനും മേഘ്നയും ഒത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്നുതന്നെ പറയാം. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെയായി കമന്റ് കളുമായി എത്തുന്നത്. അപ്പ എന്നു വിളിച്ചു കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി എന്നും പലരും കമന്റുകൾ നൽകിയിട്ടുണ്ട്.
മലയാളത്തിൽ ചുരുക്കം ചില സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും തെന്നിന്ത്യൻ സിനിമാലോകത്തെ താരരാജാവ് ചിരഞ്ജീവി സർജയുടെ ഭാര്യഎന്ന നിലയിൽ ആണ് മേഘ്ന എല്ലാവർക്കും പ്രിയങ്കരിയായി മാറിയത്. സിനിമാലോകത്തെ ഒന്നടക്കം കണ്ണീരിലാഴ്ത്തി ആയിരുന്നു നടൻ ചിരഞ്ജീവിയുടെ വിയോഗം കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ചിരഞ്ജീവി ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞത്. മകൻ റയാൻ തന്റെ ജീവിതത്തിൽ വന്നു തുടങ്ങിയതുമുതലാണ് മേഘ്ന വീണ്ടും ചിരിച്ചു തുടങ്ങിയത്. മകനും ഒത്തുള്ള രസ നിമിഷങ്ങൾ ഇതിനുമുൻപും താരം പങ്കു വെച്ചിട്ടുണ്ട് ഇതെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.