മോഹൻലാലിനെ ആണോ, ബിഗ് ബോസിനെ ആണോ കൂടുതലിഷ്ടം, ബിഗ് ബോസിനെ ആണെന്ന് റോബിൻ

ഡോക്ടർ മച്ചാൻ ആയി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വളരെ പെട്ടെന്ന് തന്നെയാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ആണ് ഡോക്ടർ റോബിൻ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടത്. എന്നിരുന്നാൽ പോലും നിരവധി ആരാധകരാണ് താരത്തിന് ഉണ്ടായത്. വളരെ പെട്ടെന്ന് തന്നെ താരം ഫെയ്മസ് ആകുകയും ചെയ്തിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ റോബിൻ ലൈഫ് തന്നെ ചേഞ്ച്‌ ആയെന്നു പറയാം. റോബിൻ നായകനാകുന്ന ഒരു ചിത്രവും എത്തുന്നുണ്ട്.

ഈയടുത്ത് കോമഡി സ്റ്റാർസിൽ ഡോക്ടർ റോബിനും, നിമിഷയും, വിനയ് എന്നിവരും അതിഥികൾ ആയി എത്തിയിരുന്നു. ഇവരോട് ഷോയുടെ ജഡ്ജസായ രമേശ് പിഷാരടി, സീമ, കലാഭവൻ ഷാജോൺ, ഷോയുടെ അവതാരകയും കുറച്ചു ചോദ്യങ്ങൾ ചോദിച്ചിരുന്നു.

അവതാരിക റോബിനോട് ചോദിച്ചത് ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്നാണ്, അതിനു മറുപടിയായി അതെ എന്ന ഉത്തരമാണ് നൽകിയത്. പിന്നീട് കലാഭവൻ ഷാജോൺ ആണ് ചോദിച്ചത് റിയാസിനെ ആണോ ബ്ലെസ്‌ലിയെ ആണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് റിയാസിനെ എന്നാണ് താരം മറുപടി പറഞ്ഞത്. അടുത്തതായി നിമിഷ ആണ് റോബിനോട് ചോദ്യം ചോദിച്ചത് എന്നെയാണോ, ജാസ്മിനെ ആണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് നിന്നെ തന്നെയാണ് കൂടുതൽ ഇഷ്ടം എന്നാണ് റോബിൻ പറഞ്ഞത്.

അടുത്തതായി നടി സീമയാണ് റോബിനോട് ചോദ്യം ചോദിച്ചത് ബിഗ് ബോസിനെ ആണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് റോബിൻ മറുപടി നൽകിയത് ബിഗ് ബോസിനെ എന്നായിരുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.