കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട സിനിമാ പ്രവർത്തകർക്ക് ലാലേട്ടന്റെ കൈത്താങ്ങ്,എലോൺ സിനിമയുടെ വിശേഷങ്ങൾ

റെഡ് ചില്ലിസ് എന്ന സിനിമയ്ക്കു ശേഷം ഷാജികൈലാസ് മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രമാണ് എലോൺ. നര സിംഹം, ആറാംതമ്പുരാൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയായ എലോണിനെ കുറിച്ചുള്ള വിവരങ്ങൾ ഷാജി കൈലാസ് പങ്കുവെക്കുന്നത്.

കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്കായി ചെറിയ സിനിമകൾ എടുക്കുക എന്ന മോഹൻലാലിന്റെ തീരുമാനത്തിനനുസരിച്ച് ആണ് ആന്റണി പെരുമ്പാവൂർ തന്നെ വിളിക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു.

കോയമ്പത്തൂരിൽ നിന്ന് കേരളത്തിലെത്തി കൂടുതൽ കാളിദാസൻ എന്ന കഥാപാത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞു വെന്നും, ഈ കഥാപാത്രം അദ്ദേഹത്തിന് ഇഷ്ടമായി എന്നും അങ്ങനെയുണ്ടായതാണ് എലോൺ എന്ന സിനിമ എന്നും ഷാജി കൈലാസ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കടുവ എന്ന ചിത്രത്തിനു ശേഷം മാത്രമാണ് ഇതിന്റെ നിർമ്മാണ ജോലികൾ തുടങ്ങുള്ളു എന്നും. ഈ ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ളത് എന്നും ഷാജി കൈലാസ് പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോം ആയിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്യുക എന്നും ഷാജി കൈലാസ് പറഞ്ഞു. പൃഥ്വിരാജ് നായകനായ കാപ്പ എന്ന ചിത്രമാണ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് , തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്‌ എന്നും അദ്ദേഹം പറഞ്ഞു.

Leave a Comment