നീറോയെക്കുറിച്ച് കമന്റുകളുമായി ടിനുവും അൽഫോൻസ് പുത്രനും, മോഹൻലാലിനൊപ്പം ചിത്രമെന്നാണ് എന്ന് ആരാധകർ

തന്റെ പ്രിയപ്പെട്ട പൂച്ചയെ നെഞ്ചോട് അടുപ്പിച്ച് പ്രിയ താരം മോഹൻലാൽ. വളർത്തു മൃഗങ്ങളോട് സ്നേഹം ഉള്ളവരാണ് മിക്ക സിനിമാതാരങ്ങളും. ഇത്തവണ മോഹൻലാൽ തന്റെ നീറോ എന്ന പൂച്ചക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത് “സ്റ്റേ പൗസറ്റീവ് വിത്ത്‌ നീറോ ” എന്ന ക്യാപ്ഷനോടുകൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി ആരാധകരാണ് മോഹൻലാലിന്റെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത് അതുകൂടാതെ തന്നെ നിരവധി സംവിധായകരും മോഹൻലാലിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നുണ്ട്. ടിനു പാപ്പച്ചൻ,അൽഫോൺസ് പുത്രൻ തുടങ്ങിയവരാണ് മോഹൻലാലിന്റെ ചിത്രങ്ങൾ കമന്റുകൾ നൽകിയത്. ഈ സംവിധായകരുമായി മോഹൻലാൽ അടുത്ത ചിത്രം ചെയ്യാൻ പോകുന്നവെന്ന വാർത്തകളും അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിൽ ടിനു പാപ്പച്ചനുമായി മോഹൻലാലും ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

സംവിധായകരുടെ കമെന്റിനിടയിൽ നിരവധി ആരാധകനാണ് കമന്റുകൾ നൽകുന്നത്. ഇരുവരുടെയും അടുത്ത സിനിമ എന്നുവരും, ഇവരുടെ സിനിമ കാണാൻ ആഗ്രഹിക്കുന്നു എന്ന് തുടങ്ങിയ നിരവധി കമന്റുകളും ചിത്രത്തിൽ അടിയിൽ വരുന്നുണ്ട്. കമന്റ് മാത്രം ഉള്ളൂ സിനിമയില്ലെ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന മോഹൻലാൽ തന്റെ വളർത്തുനായ ആയ ബെയ്‌ലിക്ക് ഒപ്പമുള്ള ചിത്രങ്ങളും താരം മുൻപ് പങ്കുവെച്ചിട്ടുണ്ട്.

Leave a Comment