നിരവധി പരമ്പരകളിലൂടെയും ടിവി റിയാലിറ്റി ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് നവീൻ അറക്കൽ . മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ ഫോറിലൂടെയാണ് നവീനെ ആരാധകർ കൂടുതൽ അടുത്തറിഞ്ഞത്.
ഷോ തുടങ്ങി 35മത്തെ ദിവസമായിരുന്നു നവീൻ പുറത്താകുന്നത്, ഒരു മികച്ച മത്സരാർത്ഥി കൂടിയായിരുന്നു നവീൻ.ഒരേസമയം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിലൂടെയും അതോടൊപ്പം തന്നെ ഹാസ്യ കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ നവീനായിട്ടുണ്ട്.
ഇപ്പോഴിത പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നവീൻ. ഫ്ലവേഴ്സ് ടിവി യിലെ നന്ദനം സീരിയലിൽ ഗന്ധർവൻ ആയിട്ടുള്ള താരത്തിന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ, ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗന്ധർവനായ ചിത്രങ്ങൾ നവീൻ പങ്കു വെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ നവീന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഫ്ലവേഴ്സിലെ എന്നും സമ്മതം എന്ന സീരിയലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്.
2013 പുറത്തിറങ്ങിയ ഹോട്ടൽ കാലിഫോർണിയ, ദി ക്രാബ് എന്നീ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ നവീൻ അറക്കൽ എത്തിയിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് നവീനെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലും താരം വേഷമിട്ടിട്ടുണ്ട്.