തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർതാരങ്ങളാണ് ധനുഷും നയൻതാരയും. ഇന്ന് രണ്ടുപേർക്കും എടുത്തുമാറ്റാൻ പറ്റാത്ത ഒരു സ്ഥാനം തെന്നിന്ത്യൻ സിനിമയിൽ ഉണ്ട്. വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന ധനുഷിന്റെ മികച്ച പ്രകടനം കഴിഞ്ഞ വർഷങ്ങളിൽ പ്രേക്ഷകർ സിനിമയിൽ കണ്ടു.
ഇരുവരും നേരത്തെ യാരടി നീ മോഹിനി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുകയും ചിത്രം സൂപ്പർ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇൻഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് നയൻതാരയും ധനുഷും. എന്നാൽ ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളും ഉണ്ടാകാറുണ്ട്. നയൻതാര അഭിനയിച്ച “നാനും റൗഡി താൻ” എന്ന ചിത്രമായിരുന്നു ഇവരുടെ തർക്കത്തിന്റെ പശ്ചാത്തലം.
ഈ ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു, ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ദിവസം ധനുഷ് എത്തുകയും. നയൻതാരയോട് തന്നെ അഭിനയം ഇഷ്ടപ്പെട്ടില്ല എന്നും പറയുകയും ചെയ്തിരുന്നു. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെക്കുറിച്ച് പറഞ്ഞു ധനുഷ് പോവുകയും പിന്നീട് ധനുഷിന്റെ അനുമാനം തെറ്റിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് വന്നത്. നാനും റൗഡി താൻ എന്ന സിനിമ തീയേറ്ററിൽ വമ്പൻ ഹിറ്റായി, അതുകൂടാതെ സിനിമയിലെ നയൻതാരയുടെ അഭിനയത്തിന് 2016 തമിഴിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരം സ്വന്തമാക്കിയിരുന്നു.
ധനുഷിന്റെ വാക്കുകൾക്ക് നടി അവാർഡ് വാങ്ങുന്ന വേദിയിൽവെച്ച് മറുപടി നൽകി, എന്റെ അഭിനയം ധനുഷിന് തീരെ ഇഷ്ടപ്പെട്ടില്ല ധനുഷ് എന്നോട് ക്ഷമിക്കണം അടുത്ത തവണ മെച്ചപ്പെടുത്താം എന്നായിരുന്നു നയൻതാരയുടെ പരിഹാസ രൂപണെയുള്ള കമന്റ്. ഇതെല്ലാം കേട്ട് ധനുഷ് ചടങ്ങിൽ മുൻപന്തിയിലുണ്ടായിരുന്നു. ധനുഷും തന്റെ അനിഷ്ടം ഫിലിം ഫെയർ അവാർഡിൽ, നയൻതാരയെ സാക്ഷിയാക്കി ധനുഷ് പ്രകടിപ്പിച്ചിരുന്നു.
2016ൽ കാക്ക മുട്ട എന്ന ചിത്രത്തിനായിരുന്നു മികച്ച തമിഴ് സിനിമയ്ക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചത്. ഈ സിനിമ നിർമ്മിച്ചത് ധനുഷ് ആയിരുന്നു, വേദിയിൽ എത്തിയ ധനുഷ് ആ സിനിമയിലെ നായികയായ ഐശ്വര്യ രാജേഷിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. എന്നാൽ നാനും റൗഡി താൻ എന്ന ചിത്രത്തിനെ കുറിച്ച് ഒന്നും പറഞ്ഞതുമില്ല. അവാർഡ് ഷോയ്ക്ക് പിന്നാലെ നയൻതാരയും, ധനുഷും തമ്മിലുള്ള തർക്കം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പിന്നീട് ഇരു വരും തമ്മിലുള്ള വാക്കു തർക്കം രമ്യതയിൽ എത്തിയിരുന്നു.