തായ്‌ലാൻഡിൽ ഹണിമൂൺ ആഘോഷമാക്കി താര ദമ്പതികൾ. ആരാധകരുടെ പ്രതീക്ഷയ്ക്ക് വിരാമമിട്ട്,ഈ മാസം 9 തീയതി ആയിരുന്നു തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നഷും തമ്മിലുള്ള വിവാഹം നടന്നത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് മഹാബലി പുരത്ത് വെച്ച് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം നയൻതാരയുടെ അച്ഛനെയും അമ്മയെയും കാണാൻ ഇരു വരും കൊച്ചിയിൽ എത്തിയിരുന്നു.
ഇപ്പോൾ തായ്‌ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിഘ്‌നേഷ് തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. തായ്‌ലൻഡ് യാത്രക്കിടെ ആരാധകർക്കൊപ്പം നിന്ന് എടുത്ത ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിയിരിക്കുകയാണ് ഇരുവരും. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് ഇനി നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദർ,ഷാരൂഖ് നായകനായ അറ്റ്‌ലി ചിത്രം ജവാൻ തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ. അജിത്ത് നായകനാകുന്ന 62 മത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിഘ്‌നേഷ് ശിവൻ. ഒക്ടോബറിന് ശേഷമാണ് ഷൂട്ടിങ് ആരംഭിക്കുക.
Be First to Comment