ഏറ്റവും വലിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു നയൻതാരയുടേയും വിഘ്നേഷിന്റെയും. താര നിബിഡമായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങ്. ചടങ്ങിൽ അതിഥികളായി ഷാരൂഖാൻ, രജനികാന്ത് മണിരത്നം, ദിലീപ് തുടങ്ങിയവരാണ് നയൻതാരയുടെ വിവാഹത്തിൽ പങ്കെടുത്തത്. ജൂൺ 9 നാണ് ഇവരുടെ വിവാഹം നടന്നത്. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ട് വേദിയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
അധികം വിവാഹ വേദികളിൽ പങ്കെടുക്കാത്ത ഷാരൂഖാനും നയൻതാരയുടെ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്റെ കൂടെ ജവാൻ എന്ന സിനിമയിലും നയൻതാര എത്തുന്നുണ്ട്. നയൻതാരയുടെ വിവാഹചടങ്ങിൽ ഇത്രയും ദൂരത്തുനിന്ന് മഹാബലിപുരത്ത് എത്താൻ, ഷാരൂഖാൻ ഒരു കാരണമുണ്ട്. ഒരു നടിയെന്ന നിലയിൽ നയൻതാര പ്രൊഫഷണലും, ചെയ്യുന്ന വർക്കിനോട് 100% ഡെഡിക്കേഷൻ ഉള്ള വ്യക്തിയാണ് നയൻതാര എന്നാണ് ഷാരൂഖാൻ പറയുന്നത്. പ്രകടിപ്പിക്കുന്ന ഭാവം അത് പുറത്തും ഉള്ളിലും ഒന്നു തന്നെ ആകുന്ന അപൂർവ്വ വ്യക്തിത്വത്തിൽ ഒരാൾ എന്നാണ് ഷാരൂഖാൻ നയൻതാരയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എല്ലാ തിരക്കുകളും മാറ്റി വെച്ച് നയൻതാരയുടെ വിവാഹത്തിന് എത്തിച്ചേർന്നതിനു കാരണം ഈ നയൻതാരയുടെ പ്രൊഫഷണലിസവും, നന്മയുള്ള മനസ്സുമാണ് ഇതിനു കാരണം. ഒരു വലിയ ഏട്ടനെ പോലെയാണ് നയൻതാരയുടെ വിവാഹചടങ്ങിൽ പങ്കെടുത്തത്. ഈ വാർത്ത ബോളിവുഡ് മാധ്യമ ലോകവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.