വെള്ളരിപ്രാവായ് നസ്രിയ,ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം

കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെയും, പെരുമാറ്റത്തിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നസ്രിയ ഫഹദ് . സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഡ്രെസ്സിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വെള്ളരിപ്രാവിനെ പോലെ അതീവ സുന്ദരി ആയാണ് താരം എത്തിയിരിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരമാണ് നസ്രിയ.

ഏഷ്യാനെറ്റിലെ പ്രോഗ്രാമിൽ അവതാരിക ആയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. രാജാറാണി, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം താരം കാഴ്ചവെച്ചിരുന്നു. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രീതിയിൽ അഭിനയിക്കുന്നത് കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെയാണ് നസ്രിയ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും താരം കുറച്ചു ഇടവേളയും എടുത്തിരുന്നു. ശേഷം ട്രാൻസ് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീരമായ തിരിച്ചുവരവ് താരം നടത്തിയിരുന്നു.

Leave a Comment