ഏഴു ദിനങ്ങൾ, ഏഴു മൂഡുകൾ, ഏഴു ഷെയ്ഡുകൾ, പുതു ചിത്രങ്ങൾ പങ്കു വെച്ച് താര സുന്ദരി മീര ജാസ്മിൻ

ഗംഭീര തിരിച്ചുവരവ് നടത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് മീരാ ജാസ്മിൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ തരംഗമാണ് ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഏഴ് ദിനങ്ങൾ, ഏഴ് മൂഡുകൾ,ഏഴു ഷെയ്ഡുകൾ എന്നീ തലക്കെട്ടോടു കൂടിയാണ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ചിത്രങ്ങൾ മീരാജാസ്മിൻ പങ്കു വെച്ചിട്ടുള്ളത്. ഇതുകൂടാതെ ഗ്ലാമർ ചിത്രങ്ങളും ഇതിന്റെ ഒപ്പം താരം പങ്കു വെച്ചിട്ടുണ്ട്.

ഒരുകാലത്ത് മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസു കീഴടക്കിയ താരമാണ് മീരാജാസ്മിൻ. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു മാറി നിന്ന താരം സത്യൻ അന്തിക്കാട് ചിത്രം മകൾ എന്ന സിനിമയിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തി. മലയാളികളുടെ പ്രിയനടൻ ജയറാമാണ് ചിത്രത്തിലെ നടൻ. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. വീണ്ടും അഭിനയരംഗത്തേക്ക് സജീവമായ. മീര ജാസ്മിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലുമാണ് താരത്തിന്റെ പുതിയ ഹോട്ട്ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഇതിനോടകംതന്നെ ഏറ്റെടുത്തു എന്ന് തന്നെ പറയാം.

Leave a Comment