ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി ഹണി റോസ്. പുതു പുത്തൻ മേക്കോവറിൽ ആണ് ഇപ്പോൾ താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അത്രയും വെറൈറ്റി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ഷോർട്ട് ഹെയറിൽ ഗൗൺ ധരിച്ച് സുന്ദരിയായാണ് ഹണി എത്തിയിരിക്കുന്നത്. ഇതിനോടകംതന്നെ ഹണി റോസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്സ് എന്ന സിനിമയിലൂടെയാണ് ഹണിറോസ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും താരം തിളങ്ങി നിന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ധ്വനി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരെ പ്രീതി നേടാൻ താരത്തിനായത് പിന്നീട് അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങാൻ താരത്തിനായി. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിനായി ഇട്ടിമാണി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സർ സിപി, റിങ് മാസ്റ്റർ, മൈ ഗോഡ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിനായി.
മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ ആണ് ഇനി ഹണി റോസിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇതുകൂടാതെ തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ ഹണി റോസിന്റെതായി പുറത്തിറങ്ങാനുണ്ട്. ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ഹണി റോസ്.