വെറൈറ്റി ലുക്കുമായി ആരാധകരരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി

കഴിവുകൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനേത്രി എന്നതിൽ ഉപരി മോഡലിങ് രംഗത്തും താരം ശ്രദ്ധേയമാണ്. ഡോക്ടറായ ഐശ്വര്യ തന്റെ പ്രൊഫഷൻ മാറ്റി വെച്ചിട്ടാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. റോക്ക്റ്ററി ചിത്രത്തിന്റെ ലോഞ്ചിന് എത്തിയ ചടങ്ങിനാണ് വെറൈറ്റി ലുക്കിൽ ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്. തമിഴ്നാടൻ മാധവൻ നായകനാകുന്ന ചിത്രത്തിന്റെ ലോഞ്ചിന് എത്തിയ താരങ്ങൾക്കിടയിൽ ആണ് വെറൈറ്റി ലുക്കിൽ ഐശ്വര്യ എത്തിയത്

ബാറ്റ് വുമൺ ലുക്കിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ഐശ്വര്യ പങ്കെടുത്തത്. ദിനേശ് പ്രഭാകർ, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, റിയാസ് കരീം, ഇടവേള ബാബു, മമ്ത മോഹൻദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു ഇവരെക്കൂടാതെ തമിഴ് നടി സിമ്രാൻ, നൈല ഉഷ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രശസ്ത നടൻ മാധവൻ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹമാണ്, ഇന്ത്യൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റ ജീവിതവും നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ ചിത്രത്തിൽ പറയുന്നത്. ഈ ചടങ്ങിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും കറുത്ത വസ്ത്രം ധരിച്ചാണ് വേദിയിലെത്തിയത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഡോക്ടറായ ഐശ്വര്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻനിര നായികന്മാരുടെ അടുത്ത് സ്ഥാനമുറപ്പിക്കാൻ താരത്തിനായി. മായാനദി,വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് ജനശ്രദ്ധ നേടാൻ കാരണമമായത് . അന്യ ഭാഷകളിലും നിരവധി ചിത്രങ്ങൾ താരത്തിനുണ്ട്. ഈയെടുത്ത് താരത്തിന്റേതായി ഇറങ്ങിയ അർച്ചന 31 നോട്ട് ഔട്ട്‌ എന്ന ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു.

Leave a Comment