ആദ്യ ചുവടുകൾവെച്ച് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓടി നില, സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും പേളിയും

 

നില ബേബി കുഞ്ഞിക്കാലടികൾ വെച്ച് പിച്ചവെച്ച് നടക്കാൻ തുടങ്ങി. മകളുടെ രസകരമായ നിമിഷങ്ങളുമായാണ് ഈ താരദമ്പതികൾ ഇത്തവണ എത്തിയിരിക്കുന്നത്.മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് പേളിയും ശ്രീനിഷും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് വഴി മാറിയത്. അവതാരക മോഡൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, നടി തുടങ്ങി
തന്റെതായ കഴിവുകളിൽ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിയാണ് പേളി മാണി. ടിവി പരമ്പരകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രീനിഷ്‌, മോഡലിംഗ് രംഗത്തും അദ്ദേഹം സജീവമാണ്.

ഇവരുടെ വിവാഹവും തുടർന്നുള്ള നില മോളുടെ ജനനവും എല്ലാം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചെറിയ പ്രായത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ നില ബേബിക്ക് സാധിച്ചു. മകൾ ജനിച്ചതിനുശേഷം മകളോടൊപ്പം കൂടുതൽ സമയം ചെലവിടാൻ ആണ് ഇരു താരങ്ങളും ശ്രമിക്കുന്നത്. മകളുടെ വിശേഷങ്ങളും പേളി പങ്കുവയ്ക്കാറുണ്ട്, നിലയുടെ ഒന്നാം പിറന്നാൾ ആഘോഷവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഇപ്പോൾ പിഞ്ചു കാലടികൾ വെച്ച് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് നില പോകുന്ന വീഡിയോയാണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. മകൾ ആദ്യ ചുവടു വെക്കുമ്പോൾ ഏറെ സന്തോഷിക്കുക അവരുടെ അച്ഛനമ്മമാർ തന്നെയാണ്.
“ഈ ചുവട് ഞങ്ങൾ ജീവിതക്കാലം മുഴുവൻ മറക്കില്ല ” എന്ന കുറിപ്പോടു കൂടിയാണ് ശ്രീനിഷ് മകൾ നിലയുടെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

Leave a Comment