സംവിധായകനായും ഗായകനായും അഭിനേതാവായും മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് വിനീത് ശ്രീനിവാസൻ. അമ്മയായ വിമലക്കൊപ്പം കുട്ടി കുറുമ്പ് കാണിക്കുന്ന ധ്യാനിനുമൊപ്പം നിൽക്കുന്ന പഴയ കാലത്തെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകൾ നൽകുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം മികച്ച അഭിപ്രായത്തോടു കൂടി ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയിരുന്നു. ജന പ്രിയ ചിത്രത്തിനുള്ള അവാർഡും ഹൃദയം സ്വന്തമാക്കിയിരുന്നു. മികച്ച പാട്ടുകളും വിനീത് മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്. അതുപോലെതന്നെ അദ്ദേഹം അഭിനയിച്ച സിനിമകളും മികച്ച അഭിപ്രായം നേടിയിരുന്നു.
അനുജനായ ധ്യാൻ ശ്രീനിവാസും മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. നയൻതാരയെയും നിവിൻ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ.