സൂപ്പർ താരങ്ങളുടെ പുറകെ ഓടാതെ ചെറിയ സിനിമകൾക്ക് പണം മുടക്കൂ, പുതിയ പിള്ളേർ വരട്ടെ

സൂപ്പർ താരങ്ങളുടെ പുറകെ ഓടാതെ ചെറിയ സിനിമകൾക്ക് പണം മുടക്കുക. റിവ്യൂ എഴുത്തുകാരും കുറച്ചു റിയലിസ്റ്റിക്, എലാസ്റ്റിക്, പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു എന്ന് ഒമർലുലു . അന്യഭാഷാ ചിത്രങ്ങളിലെ ആൺപിള്ളേർ ഇവിടെ നിന്നും കാശ് അടിച്ചു പോകുന്നു എന്നും, തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ മര്യാദയ്ക്ക് ഡാൻസ്, കോമഡി,ഫൈറ്റ്, റൊമാൻസ് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല എന്നും ഒമർലുലു പറയുന്നു.

പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പടം മുടക്കുക, മലയാളസിനിമ വളരട്ടെ, പുതിയ തലമുറ വരട്ടെ എന്നും ഒമർ ലുലു പറയുണ്ട്. ഒരുഅഡാർലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻദിനങ്ങൾ വന്നു. ഒരുകൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റ് ആയെന്നും ഒമർ ലുലു പറയുന്നുണ്ട്.

ഒമർ ലുലുവിലെ വാക്കുകൾ

ഈ റിവ്യൂ എഴുത്തുകാരും കുറച്ചു റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാളസിനിമ നശിച്ചു. അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്,കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലുമില്ല. പണ്ടത്തെ തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ.

നിർമ്മാതാക്കൾ എങ്കിലും മാറി ചിന്തിച്ചു രണ്ടു കോടിയിൽ താഴെ ബജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. അതും ഫൈറ്റ്,കോമഡി, ഡാൻസ്,റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ അത്തരം പിള്ളേരെ കണ്ടെത്തുക പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം തുറക്കുക മലയാളസിനിമ വളരട്ടെ

പുതിയ തലമുറ വരട്ടെ മലയാളസിനിമയിൽ. സൂപ്പർതാരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ടു ഡേറ്റിനായി ഓടി വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ടു കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക.അങ്ങനെ കുറേ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാതെ കുറേ കുട്ടികൾക്കും സിനിമാതാരങ്ങളുടെ മകൾക്കും ഒക്കെ അവസരം കിട്ടും.

ഒരുഅഡാർലവ് ഉണ്ടാക്കിയ ഓളം കാരണം തന്നെ തണ്ണീർ മത്തൻ ദിനങ്ങൾ വന്നു. ആ ചിത്രം വിജയിച്ചതോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായ്. ഇനിയും ഒരുപാട് പുതിയ സിനിമ വരട്ടെ. മലയാളസിനിമ വളരട്ടെ, സിനിമ മേഖലയിൽ നിന്നല്ലാത്ത, കഴിവുള്ള കുട്ടികൾക്ക് അവസരം ലഭിക്കട്ടെ.

Leave a Comment