മലയാളി ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാധിക. താരം പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്, സാധിക പങ്കു വെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന്റെ ഫോട്ടോക്ക് കിടിലൻ കമെന്റുകൾ നൽകുന്നത്. നിരവധി വിമർശനങ്ങളും ഫോട്ടോയ്ക്ക് വരുന്നുണ്ട് അതിനെല്ലാം തക്കതായ മറുപടിയും സാധിക നൽകുന്നുണ്ട്.
“ഏതൊരു വ്യക്തിക്കും വിമർശിക്കാനും പരാതിപ്പെടാനും അപലപിക്കാനും കഴിയും,മിക്ക വിഡ്ഢികൾക്കും അതു ചെയ്യാം, എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണെന്നും, സാധിക ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകുന്നുണ്ട്.
റോസ് ആൻഡ് ഡിസൈനിൽ തിളങ്ങിയ സാധികയെ മേക്കപ്പ് ചെയ്തിരിക്കുന്നത് മുകേഷ് മുരളിയാണ്, ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിബിൻ ആർട്ടിസ്റ്റ് ആണ്.2012ൽ പുറത്തിറങ്ങിയ ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്, ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക ശ്രദ്ധേയയായത് പിന്നീട് നിരവധി സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. കലികാലം, എം എ എൽ മണി പത്താം ക്ലാസ്സും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ഞു മറിയം ജോസ് ആണ് താരത്തിന്റെതായി അവസാനമായ് ഇറങ്ങിയ ചിത്രം.