കാഞ്ചിപുരം സാരിയിൽ തിളങ്ങി താരസുന്ദരികൾ

വെറൈറ്റി മേക്കോവറുകളിലൂടെ ശ്രദ്ധ നേടാനാണ് പല താരങ്ങളും ഇപ്പോൾ ശ്രമിക്കുന്നത്.  അത്തരത്തിൽ ഒരു വെറൈറ്റി ലുക്കുമായി ആണ് മലയാളികളുടെ പ്രിയ നടി അനുശ്രീ ഇത്തവണ എത്തിയിരിക്കുന്നത്. കാഞ്ചി വരം എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ സാരി ഉടുത്തുള്ള ചിത്രങ്ങളാണ് അനുശ്രീ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. അനുശ്രീയെ കൂടാതെ ആര്യ ബഡായ്, പാർവതി ആർ കൃഷ്ണ എന്നിവരും ഈ ബ്രാൻഡിന്റെ സാരി ഉടുത്തുള്ള ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്.

ഇതിനോടകം ഈ താരസുന്ദരിമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.  ആര്യയുടെ തിരുവനന്തപുരത്തേ ഷോപ്പായ ആറോയയിൽ ഈ സാരികൾ ലഭ്യമാണെന്നും താരം എഴുതിയിട്ടുണ്ട്, മൂവരും വ്യത്യസ്ത നിറത്തിലുള്ളതും  ഡിസൈനിലുമുള്ള സാരികൾ ധരിച്ചാണ് ഫോട്ടോ ഷൂട്ട്‌ നടത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവിടെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. വിക്രം വിജിത, പിങ്കി വിശാൽ എന്നിവരാണ് ഇവരുടെ മേക്കപ്പിനു പിന്നിൽ. ശബരി നാഥ്‌ ആണ്, ഫോട്ടോ ഷൂട്ടിന്റെ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്ലാൻ ബി ആക്ഷൻസിന്റെ  ജിബിൻ ആർട്ടിസ്റ്റാണ്‌. മൊറാൾഡ ജുവെൽസിന്റെ അഭരണങ്ങളാണ് ഇവർ ധരിച്ചിരിക്കുന്നത്. എന്തായലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Leave a Comment