ആരാധകരുടെ മനം മയക്കി നിത്യ ദാസിന്റെ കിടിലൻ ഫോട്ടോഷൂട്ട്‌

ചിലർ അങ്ങനെയാണ് മറ്റുള്ള വേഷങ്ങളിലേക്കാൾ കൂടുതൽ അഴക് അവർക്ക് സാരിയിൽ ആയിരിക്കും. അത്തരത്തിൽ സുന്ദരിയായി എത്തിയ നിത്യ ദാസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

സാരിയിൽ സുന്ദരിയായി എത്തിയ നിത്യയെ കാണുമ്പോൾ ആരും നോക്കി നിന്നു പോകും അത്രയും സുന്ദരിയായാണ് പുതിയ ഫോട്ടോഷൂട്ട് മായി താരം എത്തിയിരിക്കുന്നത്.  നിരവധി  ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരസുന്ദരി ആണ് നിത്യ ദാസ്.പിന്നീട്  നരിമാൻ,കുഞ്ഞിക്കൂനൻ,ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് 2007ൽ പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രത്തിനു ശേഷം ഒരു നീണ്ട ഇടവേളയ്ക്കു എടുക്കുക ആയിരുന്നു. അരവിന്ദ് സിങ് മായുള്ള വിവാഹശേഷം അഭിനയജീവിതത്തിൽ നിന്ന് വിട്ട് മാറ്റിയ താരം ഇപ്പോൾ വീണ്ടും മകൾ നൈനയും ഒന്നിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.  ഇത് താരങ്ങളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലുമാണ് നിരവധി ആരാധകരാണ് ഇരു താരങ്ങളുടേയും വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്. സാരിയുടുത്തുള്ള നിത്യ ദാസിന്റെ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി കുട്ടി,  തുടങ്ങിയ നിരവധി  കമെന്റുകളും ആരാധകർ നൽകുന്നുണ്ട്.