യാത്രകളും സാഹസങ്ങളും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു റിയൽ ലൈഫ് ചാർളി ആണ് പ്രണവ് മോഹൻലാൽ എന്ന് പറയാം. സുരക്ഷാസംവിധാനങ്ങൾ ഒന്നുമില്ലാതെ കൂറ്റൻ പാറയുടെ മുകളിലേക്ക് കയറുന്ന പ്രണവ് മോഹൻലാൽ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. പാറയുടെ മുകളിലേക്ക് കയറുന്നതിനായി ക്ലൈംബിംഗ് ഷൂസ് മാത്രമാണ് പ്രണവ് മോഹൻലാൽ ഉപയോഗിച്ചിരിക്കുന്നത്.
ഇതിനുമുമ്പും ഇത്തരം സാഹസിക പ്രവൃത്തികളിലൂടെ പ്രണവ് മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.
കേരള ബോക്സ് ഓഫീസ് എന്ന ഫേസ്ബുക്കിലൂടെയാണ് പ്രണവിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്. നെഗറ്റീവും, പോസിറ്റീവായ കമെന്റുകളും താരത്തിന്റെ വീഡിയോക്ക് ലഭിക്കുന്നുണ്ട്. ചെക്കൻ സൂപ്പർ ആണെന്നും സിനിമയെക്കാൾ താല്പര്യം ഇങ്ങനെയുള്ള കാര്യങ്ങളാണെന്നുള്ള കമന്റ്കളും പ്രണവിന്റെ വീഡിയോക്ക് വരുന്നുണ്ട്. അതുകൂടാതെ തന്നെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാതു കൊണ്ട് ചില വിമർശനങ്ങളും ഉയരുന്നുണ്ട്.
ശരീരം ബാലൻസ് ചെയ്ത് സ്ലാഗ് ലൈനിലൂടെ കൂൾ ആയി നടന്ന പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമാണ് ഒടുവിൽ ആയി പ്രണവിന്റെതായ് റിലീസ് ചെയ്തത്. 50 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടിയിരുന്നു.
Be First to Comment