മാസങ്ങൾക്കുശേഷം പൃഥ്വിരാജിനെ കണ്ട സന്തോഷം, സോറോയുടെ ആഹ്ലാദം പങ്കു വെച്ച് സുപ്രിയ

നീണ്ട ഇടവേളക്കുശേഷം വീട്ടിലെത്തിയ പൃഥ്വിരാജിനെ വരവേറ്റ് നായ്ക്കുട്ടി. സോറോ എന്ന നായ്ക്കുട്ടി പൃഥ്വിരാജിന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ്. ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ തുടർന്ന് മാസങ്ങളായി പൃഥ്വിരാജ് ജോർദാനിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ മൂന്നുമാസത്തിനുശേഷം പൃഥി വീണ്ടും വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ കണ്ട സന്തോഷത്തിൽ നായ കുട്ടി ചെയ്യുന്ന സ്നേഹപ്രകടനങ്ങൾ ആണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. ഡാഷ്ഹണ്ട് എന്ന ഗണത്തിൽ പെടുന്ന നായയാണ് ഇത്. ഇതിനുമുൻപും സോറോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ആടുജീവിതം എന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അത്രയധികം കഷ്ടപ്പെട്ടിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിനായി ഒരുങ്ങിയത്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുക്കിയ രൂപമാറ്റം ആരാധകരെ അമ്പരപ്പിച്ചിരുന്നു. വർഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് ഈ ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്. ഇനി കേരളത്തിലും ഈ ചിത്രത്തിലെ കുറച്ചു ഭാഗങ്ങൾ ചിത്രീകരിക്കാൻ ഉണ്ട്.

Leave a Comment