സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ചർച്ചകൾ തകൃതിയായി നടക്കുമ്പോഴും ഓരോ സിനിമകളിലും താരമൂല്യത്തിന് അനുസരിച്ച് പ്രതിഫലം വാങ്ങാനാണ് തെന്നിന്ത്യൻ സിനിമ താരങ്ങൾ ഉൾപ്പെടെ മലയാളത്തിലെ മുൻനിര നായകന്മാരും ചെയ്യുന്നത്. പുഷ്പ വൻ വിജയമായതോടെ അല്ലു അർജുൻ തന്റെ പ്രതിഫലം ഇരട്ടിയാക്കി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുഷ്പക്ക് വേണ്ടി അല്ലു അല്ലുർജ്ജുൻ വാങ്ങുന്നത് 90 കോടി എന്നാണ് പുറത്തുവരുന്ന വിവരം, ഇതുകൂടാതെ ലാഭവിഹിതത്തിൽ നിന്നും 10 കോടിയും താരത്തിനു ലഭിക്കുന്നുണ്ട്.
പ്രഭാസിന്റെ പുതിയ ചിത്രമായ പ്രൊജക്റ്റ് കെയിൽ താരം കൈപ്പറ്റുന്നത് 150 കോടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ, അതുകൂടാതെ തന്നെ ചിത്രത്തിലെ നായികയായ ദീപിക പദുക്കോണിന് ലഭിക്കുന്നത് 20 കോടി രൂപയാണ്. വിക്രം സിനിമ വമ്പൻ ഹിറ്റായതോടെ കൂടി കമലഹാസൻ അടുത്ത ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം 30 കോടിക്കും 50 കോടിക്കും ഇടയിലുള്ള തുകയായിരിക്കും. വിക്രം സിനിമ ഹിറ്റ് അതോടുകൂടി ഫഹദ് ഫാസിൽ തന്റെ പ്രതിഫലം വർദ്ധിപ്പിച്ചു എന്നാണ് പുറത്തുവന്ന വിവരം. അന്യഭാഷാ ചിത്രങ്ങൾക്ക് വേണ്ടി താരം വാങ്ങുന്നത് പത്തു കോടിക്ക് മേലെയാണ്. മലയാളത്തിലും മികച്ച സിനിമകൾ സമ്മാനിക്കുന്ന പൃഥ്വിരാജ് തന്നെ പ്രതിഫലം കൂട്ടിയിട്ടുണ്ട് ലാഭവിഹിതവും പ്രതിഫലവും കൂട്ടി പത്തു കോടി രൂപയാണ് പ്രിഥ്വിരാജ് പുതിയ ചിത്രങ്ങൾക്കായി വാങ്ങുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ അണിയറയിൽ ഒരുങ്ങുമ്പോൾ മലയാളസിനിമയിലെ താരങ്ങൾക്ക് ലഭിക്കുന്ന റെക്കോർഡ് തുകയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന വിവരം. 20 കോടിയോളം രൂപയാണ് ഈ ചിത്രത്തിനായി മോഹൻലാലിന് ലഭിക്കുന്നത്. മമ്മൂട്ടിയും തുടരെയുള്ള ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് പ്രതിഫലം കൂട്ടിയിട്ടുണ്ട്. പ്രതിഫലം കുറയ്ക്കണമെന്ന് ഫിലിം ചേംബർ ഉൾപ്പെടെ പറയുമ്പോൾ താര തിളക്കത്തിന് അനുസരിച്ച് പ്രതിഫലങ്ങൾ മാറിമറിയുകയാണ്.
Be First to Comment