ക്ലാസ്സിക്കൽ ഡാൻസിന് ചുവടു വെച്ച് റംസാൻ മുഹമ്മദും നിരഞ്ജന അനൂപും. സ്നേഹിതനെ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ക്ലാസ്സിക്കൽ നൃത്തച്ചുവടുകളുമായി റംസാനും നിരഞ്ജനയും എത്തിയത് . ഇതിനോടകം തന്നെ ഇരുവരുടെയും ഡാൻസ് പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം. കൂടാതെ ഇവരുടെ പെർഫോമൻസിന് നിരവധി താരങ്ങളും കമന്റുകൾ നൽകുന്നുണ്ട് സിനിമാ താരങ്ങളായ നിഖില വിമൽ, മൃദുല മുരളി, മാളവിക എന്നീ താരങ്ങളും ഡാൻസിന് കമന്റുകൾ നൽകിയിട്ടുണ്ട്.
2014 മുതൽ മലയാളസിനിമയിൽ സജീവമാണ് നിരഞ്ജന അനൂപ്, ചെറുതും വലുതുമായ പല വേഷങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ താരം ഇടം നേടിയിട്ടുണ്ട്. ബിടെക്, ലോഹം, ഇര, പുത്തൻ പണം, c/o സൈറാബാനു, ഗൂഢാലോചന തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിനായി.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് റംസാൻ മുഹമ്മദ്. ബാലതാരമായും റംസാൻ വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസിൽ ഒരു മത്സരാർത്ഥിയായി കൂടി ആയി എത്തിയ താരമായിരുന്നു റംസാൻ. ഇപ്പോൾ രതി പുഷ്പം എന്ന് തുടങ്ങുന്ന ഡാൻസിലെ കിടിലൻ പെർഫോമർ ആയി ആണ് റംസാനെ ആരാധകർ ഇഷ്ടപ്പെടുന്നത്. മികച്ച പെർഫോർമൻസ് തന്നെയാണ് ആ പാട്ടിൽ റംസാൻ കാഴ്ചവെച്ചത്. അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ഗാനമാണ് രതിപുഷ്പം.
Be First to Comment