ആരാധകരെ ഏറെ ആവേശത്തോടെ കാത്തിരുന്നതായിരുന്നു ബിഗ് ബോസ് വിന്നർ ആരാണെന്ന്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസിന്റെ നാലാം സീസണിലെ കീരിടം സ്വന്തമാക്കി ദിൽഷ പ്രസന്നൻ വിജയ കീരിടം അണിഞ്ഞത്. റിയാസ്, ബ്ലെസ്ലി എന്നിവരെ പിന്തള്ളിയാണ് ദിൽഷ ഈ നേട്ടം കൈവരിച്ചത്.
എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ്സിൽ എത്തിയ റിയാസ് മികച്ച രീതിയിലുള്ള മത്സരം ആണ് കാഴ്ചവച്ചത്. ഇപ്പോൾ ഇതാ ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ റണ്ണറപ്പായ പേളി മാണി റിയാസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
റിയാസിന്റെ ഇൻസ്റ്റഗ്രാം പേജിലെ വീഡിയോക്കാണ് പേളി കമന്റ് നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ട ശേഷം മോഹൻലാലിന്റെ അടുത്തേക്ക് എത്തുന്ന റിയാസിന് സഹ മത്സരാർത്ഥികൾ നൽകുന്ന സ്റ്റാൻഡിങ് ഒവേഷൻ ആണ് ഈ വീഡിയോയിൽ ഉള്ളത്.
” മൈ ഫേവറേറ്റ്, പക്ഷേ പ്രിയപ്പെട്ടവർ ഈ ഷോ വിജയിക്കില്ല. അവർ ലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കും ” എന്നാണ് പേളി മാണി റിയാസിന്റെ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. മികച്ച മത്സരാർത്ഥി ആയിരുന്നു സീസൺ സീസൺ വണ്ണിൽ പേളി മാണി, സാബു മോൻ ആണ് കിരീടം സ്വന്തമാക്കിയത്. വൈൽഡ് കാർഡ് എൻട്രി യിലൂടെ റിയാസ് നിന്ന കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ആ ഷോയുടെ ഗതി തന്നെ മാറ്റി മറിച്ചു.
Be First to Comment