ബിഗ് ബോസിന്റെ നാലാം സീസണിൽ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ആരാധകരുടെ സ്വന്തം റോബിൻ മച്ചാൻ. കഴിഞ്ഞവർഷത്തെ സീസണുകളെ അപേക്ഷിച്ച് വളരെ ഫാൻസ് ബേസുള്ള താരമാണ് ഡോക്ടർ റോബിൻ. വളരെ മികച്ച രീതിയിൽ മത്സരിച്ച് തുടങ്ങിയ ഡോക്ടർ റോബിൻ ബിഗ് ബോസ് നിയമങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിൽ ആണ് റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയത്.
ദിൽഷ റോബിൻ പ്രണയവും ഈ സീസണിൽ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ റോബിൻ ദിൽഷയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിൽ നടക്കുന്ന ഷോയിലേക്ക് റോബിൻ പോയിട്ടുണ്ട്.
ദിൽഷയെ ഇപ്പോഴും റോബിന് ഇഷ്ടമാണെന്നും ഇപ്പോൾ ഇക്കാര്യം ദിൽഷയോട് പറയില്ലെന്നും. അതു ബിഗ് ബോസിലെ ദിൽഷയുടെ ഗെയിമിനെ ബാധിക്കുമെന്നും റോബിൻ പറഞ്ഞു. ദിൽഷക്ക് തന്നെ ഇഷ്ടമല്ല എന്നു പറഞ്ഞാലും താൻ അത് അംഗീകരിക്കുമെന്നും, ഡോക്ടർ റോബിൻ പറയുന്നുണ്ട്.
വൈൽ കാർഡ് എൻട്രി ലഭിച്ച് ബിഗ്‌ബോസ് ഷോയിൽ എത്തിയ റിയാസ് മികച്ച മത്സരാർത്ഥി ആണെന്നും റോബിൻ പറയുന്നുണ്ട്.റിയാസ് കാരണമാണ് റോബിൻ പുറത്തായെങ്കിലും അങ്ങനെയൊരു വിദ്വേഷമോ റോബിന് റിയാസിനോട് ഇല്ല. ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടുതന്നെയാണ് റോബിൻ ആരാധകരുടെ റോബിൻ മച്ചാൻ ആകുന്നത്.