ബിഗ് ബോസ് സീസണിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥി ആയിരുന്നു ബ്ലെസ്ലി. എന്നാൽ ദിൽഷയോടുള്ള ബ്ലെസ്ലി യുടെ മോശം പ്രവർത്തികൾ ചൂണ്ടിക്കാട്ടി റോബിൻ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ബ്ലെസ്ലി. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബ്ലെസ്ലി ഈ കാര്യം വ്യക്തമാക്കിയത്.
ഇതിനേക്കാൾ കൂടുതൽ പ്രകോപിപ്പിച്ചിട്ടുള്ള പലകാര്യങ്ങളും ബിഗ് ബോസ് ഹൗസിൽ നടന്നിട്ടുണ്ട്. ചില കാര്യങ്ങളിൽ ഒന്നും ഞാൻ പ്രതികരിക്കില്ല ആ സെൻസിൽ മാത്രമേ എടുക്കുകയുള്ളൂ. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു ഞാൻ പ്രതികരിക്കും എന്ന് തോന്നുന്നുണ്ടോ? എന്നാണ് ബ്ലെസ്ലി മാന്യമായി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇതിനുമുൻപും ബിഗ്ബോസിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നാൽ ഇതിനൊന്നും പ്രതികരിക്കാൻ ബ്ലെസ്ലി തയ്യാറായിട്ടില്ല അതുതന്നെയാണ് ബിഗ് ബോസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ആയി ബ്ലെസ്ലിക്ക് ആയത്. ബിഗ് ബോസിന്റെ വിജയ കീരിടം ചൂടിയത് ദിൽഷ പ്രസന്നൻ ആയിരുന്നു. ഡോക്ടർ റോബിൻ ബിഗ് ബോസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലാണ് ഷോയിൽ നിന്നും പുറത്തു പോയത്. ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ.
Be First to Comment