ഡോക്ടർ മച്ചാൻ ഇനി നായകൻ, സന്തോഷം പങ്കുവെച്ച് പ്രിയതാരം ലാലേട്ടൻ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. റോബിൻ നായകനാകുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം മോഹൻലാൽ. സോഷ്യൽ മീഡിയ വഴിയാണ് മോഹൻലാൽ ഈ കാര്യം പങ്കു വെച്ചിട്ടുള്ളത്. സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ് റോബിന്റെ ചിത്രം നിർമ്മിക്കുന്നത്.സന്തോഷ് ടി കുരുവിളയും റോബിന് ആശംസകൾ നേർന്നിട്ടുണ്ട്.

കഴിഞ്ഞദിവസം നിർമാതാവായ സന്തോഷ് ടി കുരുവിളയുമായി കൂടിക്കാഴ്ച നടത്താൻ പറ്റിയതിന്റെ സന്തോഷവും റോബിൻ പങ്കുവച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം എന്നീ സിനിമകളുടെ നിർമ്മാതാവാണ് സന്തോഷ്‌ ടി കുരുവിള.

ബിഗ് ബോസിൽ ഇത്രയധികം ഫാൻസ് ബേസുള്ള ഒരു താരം ഇതിനു മുൻപും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കുറച്ചു സംശയമാണ്. ഡോക്ടർ മച്ചാൻ എന്ന പേരിലറിയറിയപ്പെട്ട റോബിന് ഒരു കൂട്ടം ആരാധകരുമുണ്ട്‌. വളരെ മികച്ച ഗെയിമർ ആയിരുന്നു റോബിൻ രാധാകൃഷ്ണൻ ഫൈനൽ പ്രതീക്ഷ നിലനിർത്തിയ താരം ബിഗ് ബോസിലെ അച്ചടക്ക നടപടിയെ തുടർന്ന് ഷോ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചില്ല. സഹ മത്സരാർത്ഥിയായ റിയാസ് സലീമിനെ കൈയേറ്റം ചെയ്തു എന്ന പരാതിയെ തുടർന്ന് ആയിരുന്നു ബിഗ് ബോസിൽ നിന്നും റോബിനെ പുറത്താക്കിയത്.

Leave a Comment