റോൺസന് എതിരേ വന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതിഷേധമറിയിച്ച് ഡോക്ടർ റോബിൻ

റോൺസന് എതിരേ വന്ന തെറ്റായ വാർത്തകൾക്കെതിരെ പ്രതിഷേധമറിയിച്ച് ഡോക്ടർ റോബിൻ .ബിഗ് ബോസ് ഷോയിൽ നിന്നും 91 മത്തെ ദിവസം പടിയിറങ്ങിയ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺസൺ വിൻസെന്റ്. സേഫ് ഗെയിം കളിച്ചു എന്ന ഒറ്റക്കാരണത്താൽ ആണ് റോൺസൺ ഇപ്പോൾ പുറത്തു പോകേണ്ടി വന്നത്, ഇപ്പോൾ റോൺസന് എതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.

എന്നെ ഹിറ്റ് അടിച്ചു കൊല്ലാൻ നോക്കിയവൻ പൊട്ടിത്തെറിച്ച് ഡോക്ടർ റോബിൻ.എന്നിങ്ങനെയുള്ള നിരവധി വാർത്തകളും റോൺസനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ ഇതുപോലെയുള്ള വാർത്തകൾ കൊടുക്കരുത് എന്നും, ഒരാളെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ലയെന്നും. അവരുടെ ഫാമിലിയെ വളരെയധികം ബാധിക്കുവെന്നും റോബിൻ പറഞ്ഞു.

റോബിൻ ഒരിക്കലും റോൺസൺ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഡോക്ടറെ തെറിവിളിച്ച ജാസ്മിനോടും നവീനോട് എല്ലാം ഡോക്ടർ റോബിന് ഇപ്പോൾ നല്ല സൗഹൃദം ആണ്. ഇവർ ഒന്നിച്ചുള്ള ഷോകളും ഈ അടുത്ത് ടെലികാസ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ വാർത്തകൾ കൊടുത്ത് അവരുടെ വ്യക്തി ജീവിതത്തെ തകർത്താതിരിക്കുക , ഷോക്ക് പുറത്ത് അവർക്കൊരു ജീവിതമുണ്ടെന്നും ഇങ്ങനെയുള്ള പ്രചരണങ്ങൾ നടത്താതിരിക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് റോബിൻ ഫാൻസ് പോലും പറഞ്ഞിട്ടുണ്ട്.

Leave a Comment