വല്ലാത്ത മാനസിക പിരിമുറുക്കം, ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയ റോൺസന് സംഭവിച്ചത്

ബിഗ് ബോസ് ഷോയിലെ മത്സരത്തിൽ ഏറ്റവും നല്ല മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺ സൺ വിൻസെന്റ് മത്സരത്തിന്റെ 91 ഒന്നാമത്തെ ദിവസമാണ് അദ്ദേഹം ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത് നിലപാട് ഇല്ലാത്തവൻ, എന്നാണ് റോൺസന് മറ്റുള്ള അംഗങ്ങൾ ചാർത്തിക്കൊടുത്ത പേര്.

സേഫ് ഗെയിം കഴിച്ചതിനെ തുടർന്നാണ് പിന്നീട് റോൺസൺ പുറത്താക്കപ്പെട്ടത്. റോബിനെ ഹിറ്റ് അടിച്ചു എന്ന് പറഞ്ഞു റോൺസനെതിരെ നിരവധി വ്യാജവാർത്തകളും ഈയടുത്ത് പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും പറഞ്ഞു റോബിൻ തന്നെ ഇതിന് മറുപടിയായി എത്തിയിരുന്നു.

ഷോയിൽ നിന്നും പുറത്തായ റോൺസൺ സീക്രട്ട് റൂമിൽ നിന്നും പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

“എന്നെ സ്നേഹിച്ച് ഇത്രയും നാളും ബിഗ്ബോസിൽ നിർത്തിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയാൽ രണ്ടു ദിവസം ഒരു കൊറന്റൈൻ അവസ്ഥയാണുള്ളത്. മൊബൽ ഫോണോ മറ്റു പല കാര്യങ്ങളോ ഉപയോഗിക്കാൻ സാധിക്കാതെ ഒരു റൂമിനുള്ളിൽ ഇരിക്കേണ്ടേ അവസ്ഥയാണുള്ളത്. ഞാൻ പുറത്തിറങ്ങിയ ഷോ ടെലികാസ്റ്റ് ചെയ്തു തുടങ്ങിയാൽ മാത്രമേ എനിക്ക് മൊബൈൽ ഫോൺ ലഭിക്കു. മൊബൈൽഫോൺ ലഭിച്ചപ്പോൾ പോലും എനിക്ക് ആരെയും കോൺടാക്ട് ചെയ്യാൻ ആയിട്ട് സാധിച്ചില്ല. എന്റെതായ മാനസികപിരിമുറുക്കവും, ടെൻഷനും കാരണം കൊണ്ടാണ് ആർക്കും മറുപടി നൽകാതിരുന്നതെന്നും. എന്റെ ഭാര്യ നീരജ വന്നാൽ മാത്രമേ അതിനുള്ള സപ്പോർട്ട് ലഭിക്കുകയൊള്ളു വെന്നും റോൺസൺ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

Leave a Comment