മലർ മിസ്സായി മലയാളികളുടെ മനസ്സ് കീഴടക്കിയ താര സുന്ദരിയാണ് സായ് പല്ലവി. സായ് പല്ലവിയുടെ മുഖം നെഞ്ചിൽ പച്ചകുത്തിയ ആരാധകന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.തന്റെ ട്വിറ്റർ അക്കൗണ്ട് വഴി സായ് പല്ലവിയും ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്.
വിരാടപർവ്വം എന്ന സിനിമയുടെ പ്രമോഷനിടയിലാണ് സായ് പല്ലവിയെ തേടി ഈ ആരാധകൻ എത്തിയത്. ആരാധകന്റെ അഭ്യർത്ഥനയെ തുടർന്ന് സായ് പല്ലവി ചേർന്നു നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ആരാധകന്റെ ഈ പ്രവർത്തി തന്നെ അമ്പരപ്പിച്ചു വെന്നും സായ്പല്ലവി പറഞ്ഞു.
സായ് പല്ലവിയുടെ പുതിയ ചിത്രമായ വിരാട പർവത്തിൽ “വെന്നല്ല “എന്ന കഥാപാത്രമായാണ് സായ് അഭിനയിക്കുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, അദ്ദേഹം തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ റാണ ദഗുബാടിയാണ് പ്രധാന വേഷത്തിലെത്തുന്നത്.
പോലീസ് വേഷത്തിലാണ് ഇദ്ദേഹം എത്തുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്സൽ കഥാപാത്രമായിട്ടാണ് സായ്പല്ലവി ഈ ചിത്രത്തിലെത്തുന്നത്. ശ്രീകർ പ്രസാദാണ് ചിത്ര സംയോജനം നടത്തിയിരിക്കുന്നത്. നന്ദിതാദാസ്, പ്രിയാമണി,സറീന വഹാബ്, ഈശ്വരി റാവു, സായി ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുരേഷ് ബൊബ്ബലിയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്, ഡാനിയും ദിവാകർ മണിയും ചേർന്നാണ് ചായാഗ്രഹണം.
വികരബാദ് ഫോറസ്റ്റിൽ ആയിരുന്നു ചിത്രത്തിലെ പലഭാഗങ്ങളും ഷൂട്ട് ചെയ്തിരുന്നത്. ഡി സുരേഷ് ബാബുവും, സുധാകർ ചെറുകുറിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ ശക്തമായ കഥാപാത്രമാണ് സായ് പല്ലവിയുടെ എന്ന പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.