മലയാളികളുടെ മനസ്സിൽ എന്നും മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമാണ് സംയുക്തവർമ്മ. ചുരുക്കം ചില സിനിമകളിലാണ് വേഷമിട്ടെങ്കിലും നിരവധി ആരാധകരെയും അതോടൊപ്പം തന്നെ അവാർഡുകളും സ്വന്തമാക്കാനായി ഈ താരത്തിന് സാധിച്ചു.
നടൻ ബിജുമേനോനുമായുള്ള വിവാഹ ശേഷം പൂർണമായുംഅഭിനയത്തിൽ നിന്നും വിട്ടു മാറിയിരിക്കുകയായിരുന്നു താരം.4 വർഷമാണ് അഭിനയ ജീവിതത്തിൽ നിന്നതെങ്കിലും നിരവധി കരുത്തുറ്റ കഥാപാത്രങ്ങൾ നൽകാൻ സംയുക്ത വർമ്മക്കായ്. വിവാഹശേഷം ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
ഇപ്പോഴിത 20 വർഷത്തിന് ശേഷം സംയുക്ത വർമ്മ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്.
2009 ൽ പുറത്തിറങ്ങിയ ഹരിഹരൻ- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ പഴശ്ശിരാജ എന്ന ചിത്രത്തിൽ കനിഹ അവതരിച്ച നായിക വേഷത്തിനായി ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്നും, ഈ വാർത്തകൾ ശരിയാണെന്നും സംയുക്ത പറയുകയുണ്ടായി. അന്നു തന്റെ മകൻ ചെറുതായതുകൊണ്ടാണ്
ആ വേഷം ചെയ്യാതിരുന്നതെന്നും സംയുക്ത പറഞ്ഞു. കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ പഴശ്ശിരാജയിൽ അവതരിപ്പിച്ചത്.
ഇനി അഭിനയത്തിലേക്ക് തിരിച്ചു വരുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പ്ലാനും ഇപ്പോൾ ഇട്ടിട്ടില്ലായെന്നും, ഇടയ്ക്ക് ഏതാനും നല്ല കഥകൾ തന്റെ മുൻപിൽ എത്തിയിരുന്നു എന്നും സംയുക്ത പറഞ്ഞു. ഇപ്പോൾ യോഗാഭ്യാസവും, പഠനവുമൊക്കെയായി തിരക്കിലാണ് താരം.