മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സജിൻ. സജിൻ എന്ന പേരിന് അപ്പുറം ശിവൻ എന്ന പേരിലാണ് ഈ താരത്തെ ജനങ്ങൾ കൂടുതൽ അടുത്തറിയുന്നത്. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലൂടെ ആണ് സജിൻ ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോൾതന്നെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള സജിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ” എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ ” എന്ന ക്യാപ്ഷൻനോടുകൂടിയാണ് സജിൻ ഭാര്യക്ക് ജന്മദിനാശംസകൾ നേർന്നത്. അതിനു മറുപടിയായി ഷഫ്‌ന എന്റെ ലോകം ഇക്കയാണ്…. ഇക്കയുടെ ആശംസകൾക്കും നന്ദി എന്നുപറഞ്ഞ് തിരികെ മറുപടിയും നൽകിയിട്ടുണ്ട്.
നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരം കൂടെയാണ് ഷഫ്ന. കഥ പറയുമ്പോൾ, പ്ലസ് ടു, ചിന്താവിഷ്ടയായ ശ്യാമള, നവാഗതർക്ക് സ്വാഗതം തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിത കൂടെയാണ് ഈ താരം. നിരവധി സുഹൃത്തുക്കളും ആരാധകരും ഷഫ്നയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ഷഫ്‌ന ഇപ്പോൾ ഒരു തെലുങ്കു സീരിയൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, സജിനും ഷഫ്നയും ഒന്നിക്കുന്ന ഒരു പ്രൊജക്റ്റ് ഉണ്ടാകട്ടെ എന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട്.