ഇടവേള ബാബുവിന് വിവരമില്ല, മോഹൻലാൽ മൗനി ഭാവ കളിക്കുകയാണ്,എന്ത് തെറ്റാണ് അദ്ദേഹം തിരുത്താൻ തയ്യാറായിട്ടുള്ളത്? ഷമ്മി തിലകൻ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെ ആരോപണവുമായി ഷമ്മി തിലകൻ. മോഹൻലാൽ മൗനി ബാബ കളിക്കുകയാണ് എന്നാണ് നടൻ ഷമ്മി തിലകൻ പറഞ്ഞത്.

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ ” അമ്മ ഒരു ക്ലബ്ബ് “ആണ് എന്ന പ്രസ്താവന തിരുത്താതെ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആരോപണവുമായി ഷമ്മി തിലകൻ എത്തിയത്. റിപ്പോർട്ടർ ലൈവിനോടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

മോഹൻലാൽ എന്താണ് തിരുത്താൻ തയ്യാറായിട്ടുള്ളത്, ഞാനെത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട് അതിൽ ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ. പുള്ളി (മോഹൻലാൽ ) മൗനി ബാബ കളിക്കുകയല്ലേ എന്നും അദ്ദേഹത്തിന് എന്തുപറ്റി എന്നറിയില്ല. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുക എന്ന് പറയുന്ന പോലെയാണ് അവിടുത്തെ കാര്യങ്ങൾ നടക്കുന്നത്.

ഇത് പറയുന്നതിന് എനിക്കെതിരെ നടപടി ഉണ്ടായാൽ എന്തു ചെയ്യാൻ പറ്റും? ഞാൻ പോയി ആത്മഹത്യ ചെയ്യണോ, ഇതെന്താ വെള്ളരിക്കാ പട്ടണമാണോ . ഇതൊരു ജനാധിപത്യ രാജ്യം അല്ലെയെന്നും,ഇതൊക്കെ എന്തൊരു വിരോധാഭാസമാണ്. ഷെയിം എന്ന വാക്കല്ലാതെ എനിക്ക് വേറൊന്നും തോന്നുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

അമ്മ എന്ന സംഘടന ക്ലബ്‌ ആണ് എന്ന് പറഞ്ഞത് ഇടവേളബാബുവിന്റെ വിവരമില്ലായ്മ ആണെന്നും, അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ അദ്ദേഹം അർഹനല്ല എന്ന് അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനയിലൂടെ മനസ്സിലാക്കിയിട്ടുണ്ടെന്നും ധാർമികത ഇല്ലാതെ എന്തിനാ വീണ്ടും കടിച്ചു തൂങ്ങി ഇരിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കേണ്ടതാണെന്നും ഷമ്മി തിലകൻ പറഞ്ഞു.

അദ്ദേഹത്തിന്റെ താല്പര്യം ആയിരിക്കും അത് ഇടവേള ബാബുവിന്റെ ബാർ ലൈസൻസ് ഒക്കെ വാങ്ങി നടത്തുന്നത് അദ്ദേഹം അല്ലെ?  അദ്ദേഹം അല്ലെ അതിന്റെ ഇൻ ചാർജ് എന്നും ഷമ്മി തിലകൻ പറയുന്നുണ്ട്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടന ഒരു ക്ലബ്ബ് ആണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ വിവരമില്ലായ്മ തന്നെയാണ്. അതുകൊണ്ട് തന്നെ ഓരോ പ്രസ്താവനയും ഇടവേള ബാബു ഇറക്കുമ്പോൾ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്നാണ് തെളിയിക്കുന്നതെന്നും ഷമ്മിതിലകൻ പറഞ്ഞു.

Leave a Comment