മാധ്യമപ്രവർത്തകരെ കണ്ട് തീയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

കഴിഞ്ഞ ദിവസമായിരുന്നു ഷൈൻ ടോം ചാക്കോ പ്രധാനവേഷത്തിലെത്തിയ പന്ത്രണ്ട് എന്ന സിനിമ പ്രദർശനത്തിനെത്തിയത്, ചിത്രത്തിന്റെ റിവ്യൂ ചോദിക്കാനിറങ്ങിയ മാധ്യമപ്രവർത്തകരെ കണ്ട് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടയിലാണ് ഷൈൻ ടോം ചാക്കോയെ കണ്ടത്, അദ്ദേഹത്തോട് ചോദിക്കാനായി ഒരുങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകരെ വെട്ടിച്ച് ഷൈൻ ടോം ചാക്കോ ഓടുന്നത് കണ്ടത് ശ്രദ്ധയിൽപെട്ടത്.

കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈനിന്റെ പിറകെ ഓടി. തീയേറ്ററിന് ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്ക് മറുപടി നൽകാതെ തീയേറ്ററുകളിൽ വളപ്പിൽ നിന്ന് റോഡിലേക്കിറങ്ങി വീണ്ടും ഓടുകയായിരുന്നു.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് പന്ത്രണ്ട്. മിസ്റ്റിക്കൽ ആക്ഷൻ വിഭാഗത്തിൽ വരുന്ന സിനിമയുടെ ടീസർ ഉൾപ്പെടെയുള്ളത് വളരെ മികച്ച ശ്രദ്ധ നേടിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്. വിനായകനും ഷൈൻ ടോം ചാക്കോയും സഹോദരങ്ങൾ ആയാണ് എത്തുന്നത് അന്ത്രോ എന്ന കഥാപാത്രമായി വിനായകനും, പത്രോ എന്ന കഥാപാത്രമായി ഷൈനും ചിത്രത്തിലെത്തുന്നു.

Leave a Comment