കൗതുകമായി നീളൻ ചെവിയുള്ള ആട്ടിൻകുട്ടി

കൗതുകമായി നീളൻ ചെവിയുള്ള ആട്ടിൻകുട്ടി . സിംബ എന്ന ആട്ടിൻ കുട്ടിയാണ് ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു ജനിച്ച സിംബ എന്ന ആട്ടിൻ കുട്ടിയാണ് ചെവികളുടെ പ്രത്യേകതൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത്.

ഏകദേശം 19 ഇഞ്ച് നീളമാണ് ഈ കുട്ടി ആട്ടിൻകുട്ടിയുടെ ചെവികൾക്ക് ഉള്ളത്. ചെവികൾക്ക് പ്രത്യേകതകൾ ഉണ്ടെങ്കിൽ പോലും മറ്റൊരു ആരോഗ്യ പ്രശ്നങ്ങളും ഈ ആട്ടിൻകുട്ടിക്ക് ഇല്ല.ഈ ആട്ടിൻ കുട്ടിയുടെ കുഞ്ഞു കുസൃതികൾ കൊണ്ട് തന്നെ താരമായി മാറാനും സിംബ എന്ന ആട്ടിൻകുട്ടി സാധിച്ചു. മുഹമ്മദ് ഹസൻ നരേജോ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആട് ആണ് സിംബ.

നടക്കുമ്പോൾ ചെവികൾ തറയിൽ മുട്ടുന്ന രീതിയിലാണ് സിംബ ഇപ്പോൾ ഉള്ളത്. കാഴ്ചയിൽ ഏറെ കൗതുകമുണർത്തുന്ന സിംബയെ കാണാൻ നിരവധി പേരാണ് ഫാമിൽ എത്തുന്നത്. ചെവിയുടെ നീളത്തിന്റെ പ്രേത്യേകത കൊണ്ടു തന്നെ ആട്ടിൻ കുട്ടിക്ക് ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥനായ മുഹമ്മദ്. നിലവിൽ വലിപ്പമുള്ള ചെവിയുടെ പേരിൽ ഒരു ആടിനും ഇതുവരെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനായി സാധിച്ചിട്ടില്ല. നൂബിയൻ ഇനത്തിൽപ്പെട്ട ആടാണ് സിംബ. ഈ ഇനത്തിൽപ്പെട്ട ആടുകളുടെ ചെവികൾക്ക് പൊതുവേ നീളം കൂടുതലാണ് എന്നാൽ ഇതാദ്യമായാണ് ഇത്രേം നീളം കൂടിയ ചെവിയുള്ള ആട് ജനിച്ചത്. ചെവിയുടെ പ്രത്യേകതകൾ കൊണ്ടുതന്നെ സിംബ സോഷ്യൽ മീഡിയയിൽ സ്റ്റാറായി കഴിഞ്ഞു.

Leave a Comment