ഇതാണ് രാജകീയ വരവ്, സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കി സോഷ്യൽ മീഡിയ. ചില കാരണങ്ങളാൽ അമ്മയിൽനിന്ന് സുരേഷ് ഗോപിയെ മാറ്റി നിർത്തിയിരുന്നു എന്നാൽ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്.
അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ എത്തിയ നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയ മാറ്റിയിരിക്കുന്നത്. താര രാജാക്കന്മാരായ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയവരുടെ കൂടെ ഇരുന്നുള്ള ചിത്രങ്ങളും അമ്മയിലെ മറ്റു അംഗങ്ങളോടൊപ്പം തന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.
മറ്റു അംഗങ്ങളോടൊപ്പം തന്റെ പിറന്നാളാഘോഷം മാത്രമാണ് സുരേഷ് ഗോപി അവിടെ നടത്തിയത്. അവിടെ നടന്ന ചർച്ചയിയിലോ പരിപാടിയിലോ അഭിപ്രായം പറയാനോ സുരേഷ് ഗോപി നിന്നില്ല. ജനറൽ ബോഡി മീറ്റിങ് പത്തുമണിക്കാണ് ആരംഭിച്ചത്. എന്നാൽ രണ്ടു മണിയോട് കൂടിയാണ് കുടുംബസമേതം സുരേഷ് ഗോപി പരിപാടിയിൽ പങ്കെടുത്തത്. ഉച്ച സമയത്തെ ഇടവേളയിലാണ് അംഗങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്നതും സംസാരിക്കുന്നതും എല്ലാം. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സുരേഷ് ഗോപി കേക്ക് മുറിക്കുന്നത് കാണാം. നടൻ വിജയ് ബാബുവിനെതിരെയുള്ള ചർച്ചകളും അമ്മയിൽ നടന്നിരുന്നു. ശക്തമായ പ്രതികരണവുമായി ഷമ്മി തിലകനും എത്തിയിരുന്നു എന്നാൽ അദ്ദേഹത്തെ അമ്മയിൽ നിന്നും പുറത്താക്കി എന്നുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ അതിൽ കഴമ്പില്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം കേട്ടതിനു ശേഷം മാത്രമാണ് തീരുമാനമെടുക്കുകയൊള്ളുവെന്നും അംഗങ്ങൾ പറഞ്ഞു.