ശസ്ത്രക്രിയയിലെ പിഴവ്, തിരിച്ചറിയാനാവാത്ത അവസ്ഥയിൽ കന്നഡ നടി

റൂട്ട് കനാൽ ശസ്ത്രക്രിയയിലെ പിഴവ്, കന്നട താരം സ്വാതി സതീഷ് ആശുപത്രിയിൽ. ശസ്ത്രക്രിയക്കുശേഷമാണ് ഇങ്ങനെയൊരു അവസ്ഥ താരത്തിന് വന്നുചേർന്നത്, റൂട്ട് കനാൽ ശസ്ത്രക്രിയ നടത്തിയതിനുശേഷം താരത്തിന്റെ മുഖത്ത് നീര് വയ്ക്കുകയായിരുന്നു, ഇതിനു ശേഷം മുഖത്ത് നീർക്കെട്ടും വേദനയും അനുഭവപ്പെട്ടു എന്ന് താരം പറയുന്നുണ്ട്.

ഇത് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മാറുമെന്ന് ഡോക്ടർ നടിക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഈ നീരും വേദനയും വിട്ടുമാറിയില്ല. എന്നാൽ ചികിത്സ സംബന്ധിച്ച അപൂർണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ തനിക്കു നൽകി എന്ന നടി ആരോപിക്കുന്നു. ഒരു സ്വകാര്യ ആശുപത്രിയിലാണ് താരം റൂട്ട് കനാൽ ചികിത്സയ്ക്ക് എത്തിയത്.

അനസ്തേഷ്യക്ക് പകരം സാലിസിലിക് ആസിഡ് നൽകി എന്നാണ് താരം പറയുന്നത്. മറ്റൊരു ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് ഈ കാര്യം അറിയുന്നതെന്നും താരം പറഞ്ഞു. നടി ഇപ്പോൾ തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും, വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആകുന്നില്ലെന്നും, കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണ് സ്വാതി ഇപ്പോൾ എന്നാണ് വീട്ടുകാർ പറയുന്നത്.

ബാംഗ്ലൂർ സ്വദേശിനിയാണ് സ്വാതി ആശുപത്രിയിൽ നിന്ന് വന്ന താരം ഇപ്പോൾ വീട്ടിൽ റസ്റ്റ് എടുക്കുകയാണ്. സ്വാതി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ് എന്തായാലും വളരെയധികം ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്. കുറച്ചുനാൾ മുൻപ് പ്ലാസ്റ്റിക് സർജറിയെ തുടർന്ന് ഒരു കന്നഡ ടിവി താരം ചേതന രാജ് മരണപ്പെട്ടിരുന്നു.