മലയാള സിനിമയിൽ തന്റെതായ ശൈലി കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രിന്ദ.
കോമഡി വേഷങ്ങളിലൂടെ ആണ് ശ്രദ്ധ നേടിയെങ്കിലും പിന്നീട് മികച്ച വേഷങ്ങളിലൂടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിനായി.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്.
സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള കിടിലൻ ഫോട്ടോഷൂട്ടുമായി ആണ് ശ്രിന്ദ ഇത്തവണ എത്തിയിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഷെർലക് ടോംസ്, കുരുതി, 1983, 22 ഫീമെയിൽ കോട്ടയം, റോൾ മോഡൽ, കുഞ്ഞി രാമായണം, ആട്, മംഗ്ലീഷ്, കുട്ടൻപിള്ളയുടെ ശിവരാത്രി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, 101 വെഡ്ഡിങ്, ട്രാൻസ്, അരികിൽ ഒരാൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി.
സിജു ബാവയാണ് താരത്തിന്റെ ഭർത്താവ് ഒരു മകനുമുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് സിജുവിനെ വിവാഹം ചെയ്തത്. മമ്മൂട്ടി, സൗബിൻ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ ശ്രിന്ദക്ക് സാധിച്ചു.