മലയാളി പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതമായ താരമാണ് സരയൂ മോഹൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് ഇഷ്ടപ്പെടുന്ന ഒരു താരമായി മാറാൻ സരയുവിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. “കറുപ്പ് താൻ എനക്ക് പുടിച്ച കളർ” എന്ന പാട്ടിന് നൃത്തംചെയ്യുന്ന സരയൂവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. കൊഴപ്പൊണ്ടോ…! എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇതിനോടകംതന്നെ താരത്തിന്റെ വീഡിയോക്ക് കമന്റുകളുമായ് എത്തിയിരിക്കുന്നത്.
ദിലീപ് നായകനായ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കപ്പൽ മുതലാളി എന്ന സിനിമയിലൂടെ നായികയായി എത്തുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലും പരമ്പരകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബൻസ് ഇൻ ഗോവ, നിദ്ര, ഹൗസ്ഫുൾ എന്നീ സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ച വയ്ക്കാൻ താരത്തിനായി.
Be First to Comment